ജനകീയ പ്രശ്‌നങ്ങളോട് പുറംതിരിഞ്ഞു നിന്നവര്‍ക്ക് മറുപടി നല്‍കി മുണ്ടൂരിനെ ഇളക്കി മറിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ പര്യടനം. രാവിലെ പൊരിയാനിയില്‍ നിന്നാണ് സി. കൃഷ്ണകുമാറിന്റെ മുണ്ടൂര്‍ പഞ്ചായത്ത് പര്യടനം ആരംഭിച്ചത്. കിടപ്പാടമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം പകരാനും സ്ഥാനാര്‍ഥി ശ്രദ്ധിച്ചു. മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയും മുണ്ടൂര്‍ പഞ്ചായത്തിലെ സ്വീകരണ പ്രചരണ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഓരോ സ്വീകരണ യോഗങ്ങളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാട്ടിലെ പ്രശ്‌നങ്ങള്‍ അറിഞ്ഞുകൊണ്ടായിരുന്നു സ്ഥാനാര്‍ഥിയുടെ ഇടപെടലുകള്‍.
മലമ്പുഴ മണ്ഡലം പ്രസിഡണ്ടും അകത്തേത്തറ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജി സുജിത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജ്യോതിഷ് പി എന്‍, വിപിന്‍ ജി, മണ്ഡലം വൈസ് പ്രസിഡന്റ് പി പി പ്രകാശന്‍, മണ്ഡലം സെക്രട്ടറി സുധീര്‍ കെ എ, ഏരിയ പ്രസിഡന്റ്മാരായ മാധവദാസ്, രാധാകൃഷ്ണന്‍, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി സജീവ് പി എസ്, ഒബിസി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സജീവ് പി വി, മഹിളാമോര്‍ച്ച ഭാരവാഹികളായ പ്രേമകുമാരി, സതിദേവി, രാധിക, ധന്യ, മെമ്പര്‍മാരായ ഹരിദാസ്, പ്രേമന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.