anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പുത്തനങ്ങാടി സെന്റ് മേരീസ് കോളജ് മാഗസിൻ പ്രകാശനം ചെയ്തു

അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ് മേരീസ് കോളജിന്റെ 2025 – 26 അധ്യയന വർഷത്തെ കോളേജ് മാഗസിൻ, സ്പോർട്സ് മാഗസിൻ, ഐക്യു.എസി ന്യൂസ് ലെറ്റർ
എന്നിവ പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മണികണ്ഠൻ കൊളത്തൂർ പ്രകാശനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഡെന്നി അധ്യക്ഷത വഹിച്ചു. കോളജ് വൈസ്
പ്രിൻസിപ്പൽ റവ. ഫാ. ചാക്കോ കൊച്ചുപറമ്പിൽ, ഐക്യുഎസി കോ-ഓർഡിനേറ്റർ കെ. അബ്ദുൽ മുസാബിർ, സ്റ്റാഫ് എഡിറ്റർ എസ്. ആർ. അഭിനന്ദ്, ഫിസിക്കൽ
എഡ്യൂക്കേഷൻ മേധാവി ഷിജിൽ പ്രസാദ്, സ്റ്റുഡന്റ് എഡിറ്റർ ഫാത്തിമ നദ എന്നിവർ പ്രസംഗിച്ചു.

Spread the News

Leave a Comment