കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, 2026 മാർച്ചോടെ ഇന്ത്യയെ മാവോയിസ്റ്റ് മുക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്ക് കേന്ദ്ര സർക്കാർ ഗണ്യമായ പുരോഗതി കൈവരിച്ചതായി തോന്നുന്നു. ബിഹാറിലെ മാവോയിസ്റ്റ് ഭീകരത അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. 25 വർഷമായി ഒളിവിലായിരുന്ന കമ്യൂണിസ്റ്റ് ഭീകരൻ സുരേഷ് കോഡ കീഴടങ്ങിയതാണ് ഈ നേട്ടത്തിന് കാരണം
മാവോയിസ്റ്റ് സാന്നിധ്യം ഇപ്പോൾ 47 ജില്ലകളിൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ മാത്രമാണ് നിലവിൽ നക്സൽ സാന്നിധ്യമുള്ളത്. സർക്കാരിന്റെ ശക്തമായ നടപടികളും, കീഴടങ്ങലുകളും, ഏറ്റുമുട്ടലുകളും മാവോവാദം ഇല്ലാതാകുന്നതിന് കാരണമായിട്ടുണ്ട്
റിപ്പോർട്ടർ കൃഷ്ണപ്രസാദ്