anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

യുഡിഎഫ് മലമ്പുഴ നിയോജകമണ്ഡലം സ്ഥാനാർത്ഥി എ സുരേഷിന്റെ വിജയത്തിനായി ‘സൂപ്പർ ഷി

പാലക്കാട്‌ :മുട്ടിക്കുളങ്ങര യുഡിഎഫ് മലമ്പുഴ നിയോജകമണ്ഡലം സ്ഥാനാർത്ഥി എ സുരേഷിന്റെ വിജയത്തിനായി മുട്ടികുളങ്ങരയിൽ വച്ച് ‘സൂപ്പർ ഷീ’ സംഘടിപ്പിച്ചു. വനിതാ സംഗമം കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയങ്ക ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി യാതൊന്നും ചെയ്യാത്ത എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും യുഡിഎഫ് നേതൃത്വം നൽകുന്ന മുന്നേറ്റത്തിൽ സ്ത്രീ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും പ്രിയങ്ക ഫിലിപ്പ് പറഞ്ഞു. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിനേഷ് അധ്യക്ഷയായി. പുണ്യ കുമാരി, തങ്കമണി, സലീന, രജനി, സുരഭി എന്നിവർ സംസാരിച്ചു.

Spread the News

Leave a Comment