anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഫോക്ലോർ പുരസ്കാര ജേതാക്കളായ ഗംഗാധരൻ കാറൽമണ്ണ, ടി പി ജയചന്ദ്രൻ എന്നിവരെ ആദരിച്ചു.

ചെർപ്പുളശ്ശേരി.  നന്മ സാംസ്കാരിക കേന്ദ്രം & പബ്ലിക് ലൈബ്രറി ചെർപ്പുളശ്ശേരിയിലെ സാംസ്കാരിക കലാ കായിക സാഹിത്യ മേഖലയിൽ പുരസ്കാരങ്ങൾ നേടിയ പ്രതിഭകളെ ഉപഹാരം നൽകി ആദരിച്ചു. നന്മ വൈസ് ചെയർമാൻ കെ ബാലകൃഷ്ണൻ  അധ്യക്ഷനായ പരിപാടിയിൽ പ്രതിഭാ സംഗമം എന്ന പേരിലാണ് നാല് പ്രതിഭകളെ ആദരിക്കൽ നടത്തിയത്. കേരള ഫോക്ലോർ അക്കാദമി പുരസ്കാര ജേതാവ് ടി പി ജയചന്ദ്രൻ ,   കേരള ഫോക്ലോർ അക്കാദമി യുവപ്രതിഭാ പുരസ്കാര ജേതാവ് ഗംഗാധരൻ കാറൽമണ്ണ എന്നിവരെയാണ് നന്മ ആദരിച്ചത്. നന്മ സെക്രട്ടറി സി രാധാകൃഷ്ണൻ സ്വാഗതവും നന്മ സീനിയർ സിറ്റിസൺ ഫോറം പ്രസിഡണ്ട് മുഹമ്മദലി മാട്ര നന്ദിയും രേഖപ്പെടുത്തി.

Spread the News

Leave a Comment