റെക്കോർഡ് തുകയ്ക്ക് രാജസ്ഥാൻ റോയല്‍സ് ടീമിനെ ഏകദേശം 15,300 കോടി രൂപയ്ക്കാണ് (1.63 ബില്ല്യണ്‍) ടീം വില്‍പ്പന നടന്നത് എന്നാണ് വിവരം.
ഇതാദ്യമാണ് ഐപിഎല്‍ ചരിത്രത്തില്‍ ഇത്രയും വലിയ തുകയ്ക്ക് ഒരു ടീമിന്റെ കൈമാറ്റം നടക്കുന്നത്. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റൻസിന്റെ 67 ശതമാനം ഓഹരികള്‍ ടോറന്റ് ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 5,025 കോടി രൂപയ്ക്കാണ് ഈ വില്‍പ്പന നടന്നത്. എന്നാല്‍ ആ ഡീലിനെയും കടത്തിവെട്ടിയിരിക്കുകയാണ് രാജസ്ഥാൻ റോയല്‍സ്. മനോജ് ബദാലെ നേതൃത്വം നല്കുന്ന എമർജിങ് മീഡിയ ഗ്രൂപ്പാണ് നിലവില്‍ രാജസ്ഥാന്റെ 65 ശതമാനം ഓഹരികള്‍ കൈവശം വച്ചിരിക്കുന്നത്.