anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഇലക്ഷന്‍ കമ്മീഷന്റെ സര്‍ക്കുലറില്‍ ബിജെപി സീല്‍;ബിജെപിയുടെ ചട്ടുകമായി ഇലക്ഷന്‍ കമ്മീഷന്‍ മാറി എന്ന് വി എസ് സുനിൽകുമാർ

തൃശൂര്‍:- ജില്ലാ കളക്ടര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപി കേരളഘടകത്തിന്റെ സീല്‍ പതിക്കാനിടയായ സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബിജെപി പക്ഷപാതിത്വത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയോട് വിധേയത്വം പുലര്‍ത്തുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമായി മാറി. നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ പരാതികള്‍ ഒന്നുപോലും പരിശോധിക്കാന്‍ തയ്യാറായിട്ടില്ല. തെളിവുസഹിതം മാധ്യമങ്ങള്‍ക്കുമുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോഴും കുറ്റകരമായ മൗനം തുടരുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്. കമ്മീഷന്റെ സുതാര്യതയും സത്യസന്ധതയും ചോദ്യം ചെയ്യപ്പെടുന്ന സംഭവമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. മാര്‍ച്ച് 21ന് തൃശൂര്‍ ജില്ലാ കളക്ടര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇ മെയ്ല്‍ വഴി അയച്ച ഏഴുപേജുള്ള കത്തിന്റെ നാലാമത്തെ പേജിലാണ് ബിജെപി കേരളഘടകത്തിന്റെ സീലുള്ളത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി എന്‍ ടി ഭൂട്ടിയ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് അയച്ച കത്തില്‍ എങ്ങനെയാണ് ബിജെപി കേരളഘടകത്തിന്റെ സീല്‍ പതിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ഉള്ളടക്കം ചെയ്യേണ്ട ക്രിമിനില്‍ കേസുകള്‍ സംബന്ധിച്ച സംശയങ്ങളും അവയുടെ മറുപടിയും എന്നതാണ് ഭൂട്ടിയയുടെ കത്തിലെ ഉള്ളടക്കം. ഈ കത്തിലാണ് ബിജെപിയുടെ സീല്‍ പതിച്ചത്. അങ്ങേറ്റം ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. കേവലം, സാങ്കേതികപിഴവാണെന്ന തരത്തില്‍ ഇതിനെ ലളിതവത്കരിക്കാന്‍ കഴിയില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപ്ലീച്ച് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാട് സ്വീകരിച്ച സമയത്തുതന്നെയാണ് ഇത്തരത്തില്‍ ഗുരുതരമായ തെറ്റ് സംഭവിച്ചത് എന്ന കാര്യവും ശ്രദ്ധേയമാണ്.  

ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും യാഥാര്‍ത്ഥ്യം രാജ്യത്തെ വോട്ടര്‍മാരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയിന്മേല്‍ ഫലപ്രദമായ നടപടിയുണ്ടാകാത്തപക്ഷം, മറ്റു നിയമനടപടികളുമായി മുന്നോട്ടുപോകും.

Spread the News

Leave a Comment