കലാഭവൻ സോബി ജോർജ് അറസ്റ്റിലായി. തട്ടിപ്പ് കേസിൽ കൊച്ചി ഊന്നുകൽ പൊലീസാണ് നടനെ കസ്റ്റഡിയിലെടുത്തത്. കള്ളപ്പണമിടപാട്, വീസ തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയാണ് സോബി ജോർജ്. ഇയാൾക്കെതിരെ കേരളത്തിലുടനീളം 140 കേസുകളുണ്ട്
സ്വിറ്റ്സർലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. പുൽപള്ളി സ്വദേശി ഷിജനിൽ നിന്ന് 3,04,200 രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം ചാത്തന്നൂരിൽ രണ്ടു വർഷം മുമ്പും സോബി അറസ്റ്റിലായിരുന്നു