ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതന്റെ ഫ്ലക്സ് ബോർഡുകൾ തീവെച്ച് നശിപ്പിച്ചു. പ്രചാരണ ബോർഡുകളും പാർട്ടി കൊടിമരവും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം.
നഗരസഭയിലെ ദേവാങ്കപുരം ഭാഗത്താണ് സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ വലിച്ചു കീറി എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. മുരുകദാസിന്റെ പോസ്റ്റർ ഒട്ടിച്ചത്. കൊടിമരങ്ങൾ നശിപ്പിക്കുകയും ഫ്ളക്സിന് തീവെക്കുകയും ചെയ്തിട്ടുണ്ട്. ചിറ്റൂർ മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇത്തരം പ്രവർത്തനങ്ങൾ ആദ്യമായാണ് നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും പരാജയ ഭീതി മൂലം സാമൂഹ്യ വിരുദ്ധർ ഇങ്ങനെയുള്ള പ്രവത്തനങ്ങൾ തുടർന്നാൽ യു.ഡി.എഫ് പ്രവർത്തകർ പ്രതിരോധിക്കുമെന്നും മുരളി തറക്കളം ചിറ്റൂർ മണ്ഡലം പ്രസിഡന്റ് അറിയിച്ചു.
കഴിഞ്ഞദിവസം വണ്ടിത്താവളം ഭാഗത്തും സമാനമായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചിരുന്നു.