ചെർപ്പുളശ്ശേരി. ഷൊർണൂർ നിയോജകമണ്ഡലത്തിൽ നിന്നും അസംബ്ലിയിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ശങ്കു ടി ദാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് സ്ഥാനാർത്ഥി പത്രിക സമർപ്പിക്കാനായി എത്തിയത്. നാളെ മുതൽ ശങ്കു ടി ദാസ് മണ്ഡലത്തിൽ പ്രചരണത്തിന് ഇറങ്ങും. ഇത്തവണ ബിജെപി ഷോർണൂർ മണ്ഡലത്തിൽ വിജയിക്കുമെന്നും ഒരു മാറ്റം വോട്ടർമാർ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസത്തെ പ്രചരണത്തിൽ നിന്നും മനസ്സിലാക്കിയതായും ശങ്കു ടി ദാസ് പറഞ്ഞു.