ചിറ്റൂർ: ചിറ്റൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന്റെ തിരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായി നടന്നു. രാവിലെ മുതൽ വൈകിട്ട്
വരെ നീണ്ടുനിന്ന പര്യടനത്തിൽ ഉജ്ജ്വലമായ സ്വീകരണമാണ് വോട്ടർമാർ സ്ഥാനാർത്ഥിക്ക് നൽകിയത്.
രാവിലെ നല്ലേപ്പിള്ളിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. വലിയ ജനക്കൂട്ടമാണ് ഓരോ കേന്ദ്രങ്ങളിലും എത്തിയത്. തുടർന്ന് രാവിലെ 10 മണിക്ക് പാലാഴി ഓഡിറ്റോറിയത്തിൽ നടന്ന മണ്ഡലം കൺവെൻഷനിലും സ്ഥാനാർത്ഥി പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം പെരുവെമ്പ് മേഖലയിൽ പര്യടനം നടന്നു. സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയിരുന്നു. പര്യടനം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തൊഴിലുറപ്പ് തൊഴിലാളികൾ,
പെരുവമ്പ് നെല്ല് സംഭരണ കേന്ദ്രത്തിലെ തൊഴിലാളികൾ, പെരുവമ്പ് എം സി എഫ് സെന്ററിലെ തൊഴിലാളികൾ, മറ്റ് വോട്ടർമാർ എന്നിവരെയും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. നരമൻ കുളം പൊങ്കൽ മഹോത്സവ ഘോഷയാത്രയിലും പങ്കെടുത്തു.
ഹഡിൽസിൽ സ്വർണ്ണ മെഡൽ ജേതാവും
സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ ജേതാവും സംസ്ഥാന അതിലേറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌മായ സി ഹരിദാസിനെയും കണ്ടു വോട്ട് അഭ്യർത്ഥിച്ചു.
നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് വി ബിനു,
ഐ എസ് ജെ ഡി നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഹക്കിം, സി പി എം ഏരിയ കമ്മിറ്റി അംഗം കെ ശിവരാമൻ, പെരുവമ്പ്
ഈസ്റ്റ് ലോക്കൽ സെക്രട്ടറി രാജേഷ്, വെസ്റ്റ് ലോക്കൽ സെക്രട്ടറി ഭവദാസൻ, ഏരിയ കമ്മിറ്റി അംഗം പ്രതോഷ്, പഞ്ചായത്ത് പ്രസിഡന്റ് ബി ചിത്ര.തുടങ്ങി
പര്യടനത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്രാദേശിക എൽ.ഡി.എഫ് നേതാക്കളും സ്ഥാനാർത്ഥിയെ അനുഗമിച്ചു.
ശനിയാഴ്ച രാവിലെ 11 മണിക്ക് ചിറ്റൂർ നിയോജക മണ്ഡലം റിട്ടേനിംഗ്പാ ഓഫീസർ ആയ പാലക്കാട് വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ് സജി മുമ്പാകെ നാമ നിർദേശ പത്രിക സമർപ്പിക്കും