മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയും വേങ്ങരയിൽ കെഎം ഷാജിയും മത്സരിക്കും. മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത് ചേർന്നാണ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തത്. കോൺഗ്രസുമായുള്ള ഉഭയ കക്ഷി ചർച്ചയിലെ തീരുമാനം പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ അറിയിച്ചു.
മുതിർന്ന നേതാവ് എംകെ മുനീറിന് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. കോഴിക്കോട് സൗത്തിൽ ഫൈസൽ മത്സരിക്കും. പി കെ കുഞ്ഞാലിക്കുട്ടി തന്റെ സ്ഥിരം മണ്ഡലമായ വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്.