anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രം നാടിന് സമർപ്പിക്കും.

*താനൂർ**എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.60 കോടി രൂപ ചെലവഴിച്ചാണ് താനൂർ ഫിഷറീസ് സ്കൂളിൽ പ്ലാനറ്റോറിയം ഒരുങ്ങുന്നത്. വ്യാഴം വൈകീട്ട് 7ന് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.

നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം അതിന്റെ കീഴിൽ വരുന്ന ബാംഗ്ലൂർ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും കോഴിക്കോട് പ്ലാനറ്റേറിയവും സംയുക്തമായിട്ടാണ് ഈ വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും വികസിപ്പിച്ചെടുത്തത്.
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മാത്രമല്ല ഗവേഷണ തല്പരർക്കും ഉപയുക്തമാകുന്ന രീതിയിലാണ് ഈ വാനനിരീക്ഷണ കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും വികസിപ്പിച്ചെടുത്തിട്ടുള്ളത്.
അടിസ്ഥാന ജ്യോതിശാസ്ത്രവും വാനനിരീക്ഷണ തത്ത്വങ്ങളും ഉപകരണങ്ങളുടെയും അടിസ്ഥാനതത്വം മനസ്സിലാക്കുന്ന പ്രദർശിനികൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കായി നിർമ്മിച്ചിട്ടുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആറു മീറ്റർ വ്യാസമുള്ള ഡോമോട് കൂടിയ, വാന നിരീക്ഷണ കേന്ദ്രമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.
14 ഇഞ്ച് അപ്പേർച്ചർ ഉള്ള അത്യാധുനിക വിദേശനിർമ്മിത ടെലി സ്കോപ്പ് ആണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം. ഇതുകൂടാതെ 12 ഇഞ്ച് ടെലസ്കോപ്പും റിഫ്രാക്റ്റീവ് റെസ്കോപ്പും നിരീക്ഷണത്തിനും സമുദ്രനിരീക്ഷണത്തിനും കൂടി സഹായകരമായ ബൈനോക്കുലറുകളും വാനനിരീക്ഷണ കേന്ദ്രത്തിലുണ്ട്. താനൂരിനും മലപ്പുറത്തിനും മാത്രമല്ല കേരളത്തിന്റെ തന്നെ ജ്യോതിശാസ്ത്ര പഠനശാഖ്ക്കു മുതൽക്കൂട്ടാവുന്ന ഒരു സ്ഥാപനമാണിതെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

 

Spread the News

Leave a Comment