പാലക്കാട്. സിപിഐഎമ്മിന്റെ ആഭിമുഖ്യത്തിൽ വിമത വിഭാഗത്തിന്റെ പ്രവർത്തക കൺവെൻഷൻ നാളെ രാവിലെ പാലക്കാട് പാർവതി കല്യാണമണ്ഡപത്തിൽ ചേരുന്നു. മാർക്സിസ്റ്റ് കൂട്ടായ്മ മുൻ എം എൽ എയും കെ ടി ഡി സി മുൻ ചെയർമാനുമായ പി കെ ശശി ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകൾ യോഗത്തിൽ പങ്കെടുക്കും. വിമത വിഭാഗവുമായി ഇതിനിടെ അനുരഞ്ജന ചർച്ചയ്ക്ക് ശ്രമിക്കുന്നതായും സൂചനയുണ്ട്. എന്നാൽ ഇനിയൊരു ചർച്ചയ്ക്കും മുതിരുകയില്ല എന്ന തീരുമാനത്തിലാണ് നേതാക്കൾ.