anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ലോകത്തെ സ്വാധീനിച്ച 100 ആരോഗ്യ പ്രവർത്തകരുടെ പട്ടിക: ടൈം മാഗസിനുമായി കൈകോർത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ

കൊച്ചി, 24 ഫെബ്രുവരി 2026: ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളെ ഉൾപ്പെടുത്തി ടൈം മാഗസിൻ തയ്യാറാക്കിയ’ടൈം 100 ഹെൽത്ത് ലിസ്റ്റ് 2026′ പ്രഖ്യാപനത്തിൽ പങ്കാളികളായി പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ലോകത്തെ 100 പ്രതിഭകളെയാണ് ഈ പട്ടികയിലൂടെ ആദരിക്കുന്നത്. ഇതോടനുബന്ധിച്ച് ഫെബ്രുവരി 19-ന് ന്യൂയോർക്കിൽ നടന്ന പ്രത്യേക ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ പങ്കെടുത്തു.

“ഈ വർഷത്തെ ടൈം 100 ഇംപാക്ടുമായി സഹകരിക്കാൻ സാധിച്ചത് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് ലഭിച്ച വലിയൊരു അംഗീകാരമാണെന്ന് അലീഷ മൂപ്പൻ പറഞ്ഞു. സേവനം എപ്പോഴും ലക്ഷ്യബോധമുള്ളതായിരിക്കണമെന്ന പിതാവ് ഡോ. ആസാദ് മൂപ്പന്റെ ദർശനങ്ങളാണ് തന്നെ നയിക്കുന്നതെന്ന് അവർ വ്യക്തമാക്കി. ആരോഗ്യപരിരക്ഷ എന്നത് കേവലം ഒരു തൊഴിലല്ല, മറിച്ച് കാരുണ്യത്തിലൂടെയും പ്രതിബദ്ധതയിലൂടെയും ജീവിതങ്ങളെ മാറ്റിമറിക്കാനുള്ള ഒരു നിയോഗമാണെന്ന ആസ്റ്ററിന്റെ ഉറച്ച വിശ്വാസവും അവർ പങ്കുവെച്ചു.”

മാസങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും ആഗോള വിദഗ്ധരുമായുള്ള ചർച്ചകൾക്കും ശേഷമാണ് ടൈം മാഗസിൻ 100 പേരുടെ ഈ പട്ടിക തയ്യാറാക്കിയത്. ശാസ്ത്രജ്ഞർ, ഡോക്ടർമാർ, അധ്യാപകർ, പോളിസി മേക്കർമാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ഇതിൽ ഉൾപ്പെടുന്നു. ചടങ്ങിൽ പ്രമുഖ നടനും സംവിധായകനുമായ ജെസ്സി ഐസൻബെർഗ്, യുഎസ് നൊവാർട്ടിസ് പ്രസിഡന്റ് വിക്ടർ ബുൾട്ടോ, പ്രശസ്ത കാർഡിയോവാസ്കുലർ മെഡിസിൻ പ്രൊഫസർ ഡോ. കിരൺ മുസുനുരു എന്നിവരുൾപ്പെടെ ലോകത്തെ സ്വാധീനിച്ച നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു.

അന്താരാഷ്ട്ര തലത്തിൽ സജീവമായ സഹകരണങ്ങൾ ഉറപ്പാക്കി മികച്ച ആരോഗ്യസേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റർ ഈ ചടങ്ങിന്റെ ഭാഗമായത്. ഇന്ത്യയിലെയും ജിസിസി രാജ്യങ്ങളിലെയും ഏറ്റവും വലിയ ആരോഗ്യ ശൃംഖലകളിലൊന്നാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ആശുപത്രികൾ മുതൽ ഫാർമസികൾ വരെയുള്ള വിപുലമായ സേവനങ്ങളിലൂടെ രോഗികൾക്ക് മികച്ച പരിഗണനയും ലോകോത്തര ചികിത്സയും നൽകാൻ ആസ്റ്റർ എപ്പോഴും മുൻപന്തിയിലുണ്ട്.

Spread the News

Leave a Comment