”താന്തോന്നി” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ ജോർജ്,ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ജോർജ് വർഗീസ്
സംവിധാനം ചെയ്യുന്ന ” I C U ” (ഐ സി യു) എന്ന ചിത്രത്തിലെ
മോഷൻ പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരം പൃഥ്വിരാജ്,തന്റെ
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തു.
മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ
തമിഴിൽ സൂര്യ നിർമ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു.
ഫെബ്രുവരി 27-ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ
മുരളി ഗോപി,ശ്രീകാന്ത് മുരളി,മീര വാസുദേവ്,
നവാസ് വള്ളിക്കുന്ന് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
സന്തോഷ് കുമാർ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ലോകനാഥൻ ശ്രീനിവാസൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
സംഗീതം-ജോസ് ഫ്രാങ്ക്‌ളിൻ,
എഡിറ്റിംഗ്-ലിജോ പോൾ,പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി സുശീലൻ,
കലാസംവിധാനം- ബാവ,കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ,മേക്കപ്പ്-റോണക്സ് സേവ്യർ,
സൗണ്ട് ഡിസൈൻ- വിക്കി,കിഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സജി സുകുമാർ,പ്രൊജക്ട് ഡിസൈൻ-രമേശ് തെക്കേപ്പാട്ട്, ഫിനാൻസ് കൺട്രോളർ-എം എസ് അരുൺ,വിഎഫ്എക്സ്-നിതിൻ നന്ദകുമാർ,
ശബ്ദമിശ്രണം-എം ആർ രാജാകൃഷ്ണൻ,
സ്റ്റിൽസ്-നൗഷാദ്, ഡിസൈൻ-ടെൻ പോയിൻ്റ്,
മാർക്കറ്റിംഗ്- ബ്രിംഗ്ഫോർത്ത്,പി ആർ ഒ-എ എസ് ദിനേശ്.