anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തണലായി കുളപ്പട ‘തണൽ’ പ്രവാസി വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ കരുതൽ കൈകൾ

ചെർപ്പുളശ്ശേരി :പ്രവാസത്തിന്റെ ദൂരങ്ങളിൽ നിന്നെങ്കിലും ഹൃദയം നാടിനൊപ്പം ചേർത്തുവെച്ച് പ്രവർത്തിക്കുന്ന മാരായമംഗലം കുളപ്പട മഹല്ലിലെ പ്രവാസി സുഹൃത്തുകളുടെ ‘തണൽ’ പ്രവാസി വാട്ട്സ്ആപ്പ് കൂട്ടായ്മ നാട്ടുകാർക്ക് യഥാർത്ഥ തണലായി മാറുകയാണ്.Screenshot 20260218 170200 WhatsApp

വിശുദ്ധ റംസാനെ വരവേൽക്കുന്നതിന്റെ ഭാഗമായി മഹല്ലിലെ ഏകദേശം 200ഓളം കുടുംബങ്ങൾക്ക് ഈന്തപ്പഴവും കൂടാതെ 35 ഓളം കുടുംബങ്ങൾക്ക് സമൃദ്ധമായ റംസാൻ കിറ്റ് (ഭക്ഷ്യസാധനങ്ങൾ) നൽകി കാരുണ്യത്തിന്റെ മാതൃകയായി മാറി.
മഹല്ലിലെ മൂന്ന് മദ്രസകളിലെ ഉസ്താദ്മാർക്കും ഈന്തപ്പഴവും റംസാൻ കിറ്റും നൽകി ആദരവ് രേഖപ്പെടുത്തി.
യൂസഫ് മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മഹല്ല് ഖത്തീബ് ഹഫീഫ് കമാലി ദുആ നിർവഹിച്ചു. ഹംസ പി, അസൈനു സി, കാരണവർമാർ, ഉസ്താദ്മാർ എന്നിവർ പങ്കെടുത്തു. കമ്മിറ്റി പ്രവർത്തകരും മഹല്ല് യുവാക്കളും വിതരണ പ്രവർത്തനങ്ങൾക്ക് സജീവ നേതൃത്വം നൽകി.
പ്രവാസജീവിതത്തിന്റെ തിരക്കിനിടയിലും നാട്ടിലെ സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന കൂട്ടായ്മ കഴിഞ്ഞ നാലുവർഷമായി നിരവധി സഹായ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടി. ആവശ്യമുള്ളപ്പോൾ മുന്നിലെത്തുന്ന കരുതൽ കൈകളായി ‘തണൽ’ മാറിയിരിക്കുകയാണ്.
പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമൂഹിക ഇടപെടലുകൾ കൂടുതൽ വ്യാപിപ്പിക്കാനും അർഹരായ കുടുംബങ്ങൾക്ക് സ്ഥിരമായ പിന്തുണ ഉറപ്പാക്കാനും പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

Spread the News

Leave a Comment