ചെർപ്പുളശ്ശേരി ശ്രീപുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേലാഘോഷത്തോടനുബന്ധിച്ച്, ചെർപ്പുളശ്ശേരി ആർദ്രം പാലിയേറ്റീവ് കെയറിന്റെ പവലിയൻ ഇന്ന് 3.30ന് ഉദ്ഘാടനം ചെയ്തു. ആർദ്രം പാലിയേറ്റീവ് കെയർ പ്രസിഡന്റ് കെ.കേശവൻകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗം, ചെർപ്പുളശ്ശേരി നഗരസഭാ ചെയർ പേഴ്സൻ കെ.ടി. ജംസിയ ഉദ്ഘാടനം ചെയ്തു. ആർദ്രം മുഖ്യ രക്ഷാധികാരി Dr. പി.ടി. ഹമീദ് സർ പാലിയേറ്റീവ് സന്ദേശം നൽകി. നഗരസഭാ കൗൺസിലർമാരായ സാബിറ മൊയ്തു, വി.പി. സുഹറാബി, . ശ്രീലജ, യു. രേഷ്മ, ആർദ്രം പ്രവർത്തകരായ വി.പി. ഹുസെെൻ , ഹാഷിം മാട്ടര എന്നിവർ സംസാരിച്ചു. ആർദ്രം സെക്രട്ടറി ലത്തീഫ്. പി.കെ. സ്വാഗതവും, ഭരണ സമിതി അംഗം പി. വിജയകുമാരി നന്ദിയും പറഞ്ഞു.