അങ്ങാടിപ്പുറം :
2026- 27വാർഷിക പദ്ധതി രൂപീകരിക്കുന്നതിന്റെ മുന്നോടിയായി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ മാതൃകയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ ദുരിതാശ്വാസ നിധി ആരംഭിക്കുവാൻ തീരുമാനിച്ചു. അഗ്നിബാധ,മുങ്ങിമരണം,അപകടമരണം പോലുള്ള സന്ദർഭങ്ങളിൽ ദുരിതാശ്വാസനിധിയിൽ നിന്ന് അർഹതപ്പെട്ടവർക്ക് സഹായം നൽകും.ഇതിന് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങും. പഞ്ചായത്ത് പ്രസിഡണ്ട് ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുബീന തസ്നിം,സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ അബു താഹിർ തങ്ങൾ,അബ്ദുസ്സലാം ആറങ്ങോടൻ,ചോലയിൽ ഹാജറ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഹാരിസ് കളത്തിൽ,അനിൽ പുലിപ്ര സെക്രട്ടറി സുഹാസ് ലാൽ എന്നിവർ പ്രസംഗിച്ചു.