anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൃത്താലയിൽ ആയിരം കോടി രൂപയുടെ വികസനം : മന്ത്രി എം ബി രാജേഷ്*

 തൃത്താല.   അഞ്ചു വർഷത്തിനിടെ തൃത്താല മണ്ഡലത്തിൽ നടപ്പാക്കിയത് ആയിരം കോടി രൂപയുടെ വികസനമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കപ്പൂർ ഗ്രാമ പഞ്ചായത്തിലെ ചിറക്കുളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.IMG 20260206 WA0135

ഭൂഗർഭ ജലവിതാനത്തിൽ സെമിക്രിട്ടിക്കൽ വിഭാഗത്തിൽപ്പെട്ട തൃത്താല മണ്ഡലത്തിൽ 82 സെ.മീ അളവിൽ ഭൂഗർഭ ജല വിതാനം ഉയർത്താനായെന്നും മന്ത്രി പറഞ്ഞു. സുസ്ഥിര തൃത്താല പദ്ധതിയിലുൾപ്പെടുത്തി മണ്ഡലത്തിൽ 110 കാർഷിക കുളങ്ങളും യാഥാർത്ഥ്യമാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിൻ്റെ 2023 -24 ലെ ബജറ്റിൽ ഉൾപ്പെടുത്തി 84 ലക്ഷം രൂപ വിനിയോഗിച്ചാണ് ചിറക്കുളം നവീകരിച്ചത്. മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ ബിജു റിപ്പോർട്ട് അവതരിപ്പിച്ചു.തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി. വാർഡ് മെമ്പർ മഞ്ജുള, അസി. എഞ്ചിനീയർ റജീന വളപ്പിൽ,സീനിയർ ക്ലർക്ക് സന്തോഷ് കുമാർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,നാട്ടുകാർ തുടങ്ങിവർ പങ്കെടുത്തു.

 

Spread the News

Leave a Comment