ചെർപ്പുളശ്ശേരി : മാരായമംഗലം കുളപ്പട സുബ്രഹ്മണ്യസ്വാമി കോവിലിൽ തൈപ്പൂയ മഹോത്സവം 2026 ജനുവരി 30, 31 (മകരം 16, 17) തീയതികളിൽ ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു.
ജനുവരി 30 വെള്ളിയാഴ്ച (ഇന്ന്) വൈകുന്നേരം 6.00 മണിക്ക് ദീപാരാധനയോടെ മഹോത്സവ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. തുടർന്ന് നൃത്തനൃത്യങ്ങൾ, തിരുവാതിരക്കളി ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ഭക്തജനങ്ങൾക്കായി ഇന്ന് കഞ്ഞിസദ്യയും ഒരുക്കിയിട്ടുണ്ട്.
ജനുവരി 31 ശനിയാഴ്ച (നാളെ) *തൈപ്പൂയ മഹോത്സവം* നടക്കും. മഹോത്സവത്തിന്റെ ഭാഗമായി വിശേഷാൽ പൂജകൾ, അന്നപൂജ, അന്നദാനം, വിവിധ കലാരൂപങ്ങൾ അണിനിരക്കുന്ന ഘോഷയാത്ര എന്നിവ ഉണ്ടായിരിക്കും. രാത്രി തായമ്പക, നാടൻപാട്ട് തുടങ്ങിയ പരിപാടികളും നടക്കും.
പ്രദേശവാസികളും ഭക്തജനങ്ങളും മഹോത്സവത്തിൽ പങ്കെടുത്ത് അനുഗ്രഹം തേടണമെന്ന് ക്ഷേത്ര ഭാരവാഹികൾ അഭ്യർത്ഥിച്ചു.