anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി സർക്കാർ കോളേജ്, വെള്ളിനേഴി കലാ ഗ്രാമം എന്നിവ ഇത്തവണയും ബജറ്റിൽ ഇല്ല

ചെർപ്പുളശ്ശേരി. വെള്ളിനേഴി കലാ ഗ്രാമം, ചെർപ്പുളശ്ശേരി സർക്കാർ കോളേജ് എന്നിവയ്ക്ക് ഇത്തവണയും സർക്കാർ ബജറ്റിൽ തുക നീക്കി വെച്ചിട്ടില്ല. കലാ ഗ്രാമത്തിന്റെ പ്രവർത്തനം തുടങ്ങിയെങ്കിലും കഴിഞ്ഞ അഞ്ചു വർഷക്കാലമായി കലാ ഗ്രാമം എന്നത്  പ്രവർത്തനം അവസാനിച്ച മട്ടിലായി. നിരവധി കാലത്തെ സ്വപ്ന പദ്ധതിയായ ചെറുപ്പളശ്ശേരി സർക്കാർ കോളേജിന് ഇത്തവണയും ബജറ്റിൽ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല. കാറൽമണ്ണ കാ ളി കടവ് പാലം ഇപ്പോഴും പദ്ധതി മാത്രമായി അവശേഷിക്കുന്നു. ആകെയുള്ള ആശ്വാസം ചെർപ്പുളശ്ശേരി മുനസിപ്പൽ സ്റ്റേഡിയത്തിന് ഒരു കോടി രൂപയും, ഏതാനും ചില റോഡുകൾക്ക് കുറച്ചു പണവും നീക്കിവെച്ചത് മാത്രമാണ്. എന്നാൽ ഇടതുപക്ഷ സർക്കാർ ക്ഷേമ പെൻഷനുകൾ അടക്കം നല്ല രീതിയിൽ തന്നെ കൊടുത്തു തീർക്കുന്നതിനും, അംഗൻവാടി ജീവനക്കാർക്ക് ശമ്പളം കുട്ടിയതും മത്സ്യബന്ധന, കാർഷിക പദ്ധതികൾക്ക് തുക നീക്കിവെച്ചതും  ഏറെ പ്രശംസനീയമാണ്. എല്ലാത്തരം ആളുകൾക്കും ആശ്വാസമാകുന്ന ഒരു ബജറ്റ് ആണ് ധനമന്ത്രി ബാലഗോപാൽ എന്ന നിയമസഭയിൽ അവതരിപ്പിച്ചത്

Spread the News

Leave a Comment