anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ദയയുടെ കാരുണ്യ വിപ്ലവം.. 6 മണിക്കൂർ കൊണ്ട് ഒരു കോടി രൂപ സമാഹരിക്കുക ലക്ഷ്യം

ചെർപ്പുളശ്ശേരി. അപൂർവയിനം  രക്താർബുദമായ മെറ്റാസ്റ്റാറ്റിക് ന്യൂറോ ബ്ലാസ്റ്റോമ ബാധിച്ച് ഇമ്മ്യൂണോ തെറാപ്പിക്ക് നിർദ്ദേശിക്കപ്പെട്ട 8 വയസ്സുകാരൻ കാർത്തികേയനായി
കടമ്പഴിപ്പുറത്ത് കാരുണ്യ വിപ്ലവം
6 മണിക്കൂർ ധനശേഖരണം, ലക്ഷ്യം 1 കോടി.
പാലക്കാട് : കോണിക്കഴി മുണ്ടൊള്ളി വീട്ടിൽ മണികണ്ഠൻ മകൻ ഇമ്മ്യൂണോ തെറാപ്പിക്ക് നിർദ്ദേശിക്കപ്പെട്ട 8 വയസ്സുകാരൻ കാർത്തികേയന് “കാരുണ്യ വിപ്ലവ”ത്തിലൂടെ ചികിത്സാ സഹായ നിധി രൂപീകരിക്കാനൊരുങ്ങി ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശിയും കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും
കാർത്തികേയൻ ഒരു വർഷമായി അപൂർവ്വയിനം രക്താർബുദമായ മെറ്റാസ്റ്റാറ്റിക് ന്യൂറോ ബ്ലാസ്‌റ്റോമ ബാധിച്ച് കൊച്ചി ആസ്റ്റർ മെഡ്സിറ്റി ഹോസ്പിറ്റലിൻ ചികിത്സയിലാണ്. ഇമ്മ്യൂണോ തെറാപ്പി ചെയ്താൽ മാത്രമേ ജീവൻ നിലനിർത്താനാവൂ എന്നാണ് ഡോക്ടർമാർ വിധിയെഴുതിയിരിക്കുന്നത്. അതിനാവശ്യമായ ഭീമമായ തുക കണ്ടെത്താനാണ് കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സുമനസ്സുകളേയും ദയയുടെ അംഗങ്ങളേയും അഭ്യുദയകാംക്ഷികളേയും പങ്കെടുപ്പിച്ച് 26/01/2026 തിങ്കളാഴ്ച കാലത്ത് 9 മണി മുതൽ 6 മണിക്കൂർ നീളുന്ന “കാരുണ്യ വിപ്ലവം” സംഘടിപ്പിക്കുന്നത്. 6 മണിക്കൂറിനുള്ളിൽ 1 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടേയും ദയ ചാരിറ്റബിൾ ട്രസ്റ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യ വിപ്ലവത്തിൽ കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ മുഴുവൻ ജനങ്ങളേയും സഹകരിപ്പിക്കും. ഇതിനായി 35 പേരടങ്ങുന്ന 100 സ്ക്വാഡുകൾ 100 സീൽഡ് ബക്കറ്റുകളുമായി കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളും കയറിയിറങ്ങി പണം ശേഖരിക്കും .IMG 20260123 WA0084

ഓരോ സ്ക്വാഡിനും പരമാവധി 75 വീടുകളടങ്ങുന്ന ഒരു ബൂത്താണ് പ്രവർത്തന മേഖല. തിങ്കളാഴ്ച കാലത്ത് 8 മണിക്ക് പുലാപ്പറ്റ കെ.പി ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത പ്രചോദന പ്രഭാഷകൻ ഫിലിപ്പ് മമ്പാട് കാരുണ്യ വിപ്ലവത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം നിർവ്വഹിക്കും . തുടർന്ന് 9 മണിക്ക് 100 ബൂത്തുകളുടെ ബക്കറ്റുകളിലേക്ക് പണം നിക്ഷേപിച്ചു കൊണ്ട് അതാതു ബൂത്തുകളിലെ മുൻകൂട്ടി നിശ്ചയിച്ച വീടുകളിൽ ബൂത്തുതല ഉദ്ഘാടനം നടക്കും . പിരിവ് കഴിഞ്ഞ സ്ക്വാഡുകൾ കളക്ഷൻ സെന്ററായ കെ.പി ഓഡിറ്റോനിയത്തിലെത്തി സീൽഡ് ബക്കറ്റ് പൊളിച്ച് പണമെണ്ണി തിട്ടപ്പെടുത്തി ക്യാഷ് കൗണ്ടറിൽ ഏൽപ്പിച്ച് രസീത് വാങ്ങും. മൊത്തം പിരിച്ച തുക വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ വെച്ച് പുലാപ്പറ്റ കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് സെക്രട്ടറിക്ക് കൈമാറും . സമാപന സമ്മേളനം രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണി മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
കാർത്തികേയൻ്റെ ഇമ്മ്യൂണോ തെറാപ്പിക്കും തുടർ ചികിത്സയ്ക്കും ആവശ്യമായ തുകയുൾപ്പെടെ മൊത്തം പിരിച്ച തുകയിൽ 75 ശതമാനവും കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നിർധനരും നിരാലംബരുമായ രോഗികൾക്കായും ബാക്കി തുക കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിന് പുറത്തുള്ള രോഗികൾക്കായും വിനിയോഗിക്കുമെന്ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ ഇ ബി രമേഷ്, കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ബീന, പി ബാലകൃഷ്ണൻ , ജോജോ പുത്തൻപുരയ്ക്കൽ, ജനറൽ കൺവീനർ ശങ്കർ.ജി.കോങ്ങാട് , ദയ ട്രസ്റ്റി മോഹൻദാസ് മഠത്തിൽ, മണികണ്ഠൻ മുണ്ടൊള്ളി എന്നിവർ അറിയിച്ചു.
കാർത്തികേയനെ സഹായിക്കാനാഗ്രഹിക്കുന്ന സുമനസ്സുകൾക്കായി മുണ്ടൂർ കാനറ ബാങ്ക് ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.
Account Name:- Karthikeyan medical support committee
A/c no.120038002428
IFSC .CNRB0008394
Bank : Canara Bank
Mundur
G Pay No. 6235783763

കൂടുതൽ വിവരങ്ങൾക്ക്:-

ഇ.ബി.രമേഷ്,
സ്ഥാപകൻ
ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരിങ്ങോട്ടുകുറുശ്ശി
97 44 95 97 56 ,
70 12 91 35 83.

Spread the News

Leave a Comment