anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ദേശീയ അധ്യാപക പരിഷത്തിന്റെ 47-ാം പാലക്കാട് റവന്യൂ ജില്ലാ സമ്മേളനത്തിന് ചെർപ്പുളശ്ശേരി വേദിയാവുന്നു

ചെർപ്പുളശ്ശേരി. അദ്ധ്യാപകരുടെ സേവന – വേതന രംഗത്തെ  സമര സംഘടന എന്ന നിലയിൽ ഉറച്ച ശബ്ദമാണ് എൻ.ടി.യു.ഭിന്നശേഷി നിയമനം, കെ-ടെറ്റ് പരീക്ഷ, ദിവസ വേതന നിയമനങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങളിൽ അകപ്പെട്ട് കലുഷിതമായ പൊതു വിദ്യാഭ്യാസരംഗത്തിൻ്റെ ഉയർച്ചയുടെ പ്രതീക്ഷയും ആശ്രയവുമായ ദേശീയ അധ്യാപക പരിഷത്തിന്റെ 47-ാം പാലക്കാട് റവന്യൂ ജില്ലാ സമ്മേളനത്തിന് ഈ വർഷം ചെർപ്പുളശ്ശേരി വേദിയാവുകയാണ്. 2026 ജനുവരി 16, 17 തീയതികളിലായി ലക്ഷ്‌മി കല്യാണ മണ്ഡപത്തിൽ നടക്കുന്ന ഈ സമ്മേളനം ആർ. ജിഗി മാസ്റ്റർ (എൻ.ടി.യു സംസ്ഥാന ഉപാധ്യക്ഷൻ) ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ഡോ. എം.അബ്ദുൽ സലാം വിശിഷ്ട അതിഥിയായി പങ്കെടുക്കും. വിദ്യാഭ്യാസ സമ്മേളനം , സംഘടനാ സമ്മേളനം , യാത്രയയപ്പ് , തുടങ്ങി വിവിധ സെഷനുകളായിട്ടാണ് സമ്മേളനം നടക്കുന്നത്.

Spread the News

Leave a Comment