·ചെറുപ്പുളശ്ശേരി. നഗരസഭ ചെയർപേഴ്സണായി രണ്ടാം വാർഡിൽ നിന്നും വിജയിച്ച ജംസിയ കെ ടി യെ കൊണ്ടുവരുമെന്ന് സി പി ഐ എം കമ്മറ്റിയിൽ ധാരണയായി. ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള കാറൽമണ്ണ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെട്ട രണ്ടാം വാർഡിൽ നിന്നും മികച്ച വിജയമാണ് ജംസിയ കൈവരിച്ചത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമുള്ള ജെംസിയ വളരെ ചെറിയ പ്രായത്തിൽ തന്നെ നഗരസഭ കൗൺസിലർ പദവിയിലെത്തുകയായിരുന്നു. അയ്യപ്പൻകാവ് വാർഡിൽ നിന്നും ബിജെപിയെ തോൽപ്പിച്ച സി ജയകൃഷ്ണൻ ആയിരിക്കും വൈസ് ചെയർമാൻ. ദീർഘകാലത്തെ പാർട്ടി പ്രവർത്തന പരിചയവും, പാലക്കാട് ജില്ലാ സഹകരണ ബാങ്കിൽ ജോലി ചെയ്ത പരിചയവും കണക്കിലെടുത്താണ് ജയകൃഷ്ണൻ എന്ന ശ്രീകുവിനെ വൈസ് പ്രസിഡണ്ട് ആക്കുന്നത്. പാലക്കാട് ജില്ലയിലുട നീളം ഇടതുപക്ഷ ജനാധിപത്യമുന്നണി പരാജയം ഏറ്റുവാങ്ങിയപ്പോഴും ചെറുപ്പളശ്ശേരിയും വെള്ളിനേഴിയും പാർട്ടിയെ കൈവിട്ടില്ല.