ചെർപ്പുളശ്ശേരി എകെജി റോഡിൽ കച്ചവടം ചെയ്തിരുന്ന പാലേങ്ങിൽ അബു 78 നിര്യാതനായി
ചെർപ്പുളശ്ശേരി. ഹൈസ്കൂൾ റോഡിൽ ദേവി ടാക്കീസ് സമീപം താമസിക്കുന്ന പാലേങ്ങിൽ അബു 78 നിര്യാതനായി. ദീർഘകാലമായി എ കെ ജി റോഡിൽ സ്റ്റേഷനറി കട നടത്തി വരികയായിരുന്നു. പഴയകാല ബസ് കണ്ടക്ടർ ആണ്. സംസ്കാരം രാവിലെ 9ന് കച്ചേരി കുന്ന് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും.