anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കാര്യവിജയത്തിന് ഭഗവതി സേവ; മാളികപ്പുറത്തെ പൂജാവിധികൾ വിശദീകരിച്ച് മേൽശാന്തി

 ശബരിമല.   കാര്യവിജയത്തിന് ഉത്തമമായ ഭഗവതി സേവയാണ് മാളികപ്പുറത്തെ പ്രധാന വഴിപാടെന്ന് മേൽശാന്തി മനു നമ്പൂതിരി. ക്ഷേത്രത്തിലെ പൂജാവിധികളെക്കുറിച്ചും പ്രധാന വഴിപാടുകളെക്കുറിച്ചും വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ദുർഗ്ഗാദേവിക്ക് സമർപ്പിക്കുന്ന ഈ പൂജ, ദിവസവും ദീപാരാധനയ്ക്ക് ശേഷം ഭഗവതീമണ്ഡപത്തിൽ വെച്ചാണ് നടക്കുന്നത്.

​ഉഷ പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ മൂന്ന് നേരത്തെ പൂജകളാണ് ക്ഷേത്രത്തിൽ പ്രധാനമായും ഉള്ളത്. ഭഗവതി സേവയെക്കൂടാതെ മഞ്ഞൾപ്പറ, പട്ട് സമർപ്പണം എന്നിവയാണ് മാളികപ്പുറത്തമ്മയുടെ മറ്റ് പ്രധാന വഴിപാടുകൾ.

​ശ്രീധർമ്മ ശാസ്താവിൻ്റെ സേനാനായകനായ കൊച്ചുകടുത്തസ്വാമി, നവഗ്രഹങ്ങൾ, മലദൈവങ്ങൾ, നാഗങ്ങൾ, ഗണപതി ഭഗവാൻ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ക്ഷേത്രസന്നിധിയിലുണ്ട്. ഇവർക്കും പ്രത്യേകം പൂജകൾ സമർപ്പിക്കുന്നുണ്ട്.

​ശബരിമലയുടെയും മാളികപ്പുറത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കേണ്ടത് ഓരോ ഭക്തൻ്റെയും കടമയാണെന്ന് മേൽശാന്തി ഓർമ്മിപ്പിച്ചു. ക്ഷേത്രപരിസരം ശുചിത്വത്തോടെ സംരക്ഷിക്കാൻ ഭക്തർ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Spread the News

Leave a Comment