ആലപ്പുഴ കണ്ടല്ലൂരിൽ സ്വന്തം പിതാവിനെ വെട്ടി കൊലപ്പെടുത്തിയ മാവേലിക്കര കോടതിയിലെ അഭിഭാഷകനായിരുന്ന അഡ്വ. നവജിത്തിന്റെ അഭിഭാഷക അംഗത്വം താമസം കൂടാതെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ കുളത്തൂർ ജയ്‌സിങ് കേരള ബാർ കൗൻസിൽ ചെയർമാന് പരാതി നൽകി.സ്വന്തം പിതാവിനെ ക്രൂരമായി കൊലപ്പെടുത്തുകയും അമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയുടെ നടപടി അഭിഭാഷക വൃത്തിയ്ക്ക് യോജിക്കാത്ത പ്രവൃത്തി എന്നതിനാൽ നവജിത്തിന്റെ അഭിഭാഷക അംഗത്വം താമസം കൂടാതെ നീക്കം ചെയ്യണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിലെ ആവിശ്യം. കേരള ബാർ കൗൺസിലാണ് നവജിത്തിന് അഭിഭാഷക അംഗത്വം നൽകിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പിതാവിന്റെ ദേഹത്ത് 47 തവണയാണ് വെട്ടിയത്. പരിക്കുകളോടെ അമ്മയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ [പ്രവേശിപ്പിച്ചു.