anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മാറ്റത്തിന്റെ കാഹളം മുഴക്കാൻ യു ഡി എഫിലെ കെ ജി സ്വയംപ്രഭ

ചെർപ്പുളശ്ശേരി. ഗ്രാമപഞ്ചായത്ത് ആയ സമയത്ത് ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു കെ ജി സ്വയംപ്രഭ. അക്കാലത്താണ് നിരവധിയായ വികസന പ്രവർത്തനങ്ങൾ ചെർപ്പുളശ്ശേരിക്ക് സാധ്യമായത്. നഗരസഭയിലെ ഓരോ വ്യക്തികളെയും നേരിട്ട് പരിചയമുള്ള കെ  ജി സ്വയംപ്രഭയ്ക്ക് നഗരത്തിന്റെ ഹൃദയഭാഗമായ 25 ആം ഡിവിഷനിലാണ് യുഡിഎഫ് ഇത്തവണ സ്ഥാനാർത്ഥിയായി നിയോഗിച്ചത്. Img 20251123 Wa0191

നഗരത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അവ ഘട്ടം ഘട്ടമായി ചെയ്തുതീർക്കുമെന്നും സ്വയംപ്രഭ പറഞ്ഞു. യുവജനങ്ങൾക്ക് ആവശ്യമായ റിക്രിയേഷൻ ക്ലബ്. മികച്ച മുൻസിപ്പൽ സ്റ്റേഡിയം, കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാനുള്ള പാർക്ക് അങ്ങനെ അനേകം വികസനം ഇനിയും ചെർപ്പുളശ്ശേരിയിൽ നടപ്പാക്കേണ്ടതുണ്ട്. ഗ്രാമീണ റോഡുകൾ ഇനിയും ഗതാഗത യോഗ്യമാകേണ്ട അനേകം ഭാഗങ്ങൾ നഗരസഭയിൽ ഉണ്ട്. അതുപോലെതന്നെ കുടിവെള്ളം, വീടില്ലാത്ത ദരിദ്രർക്ക് വീടുകൾ തുടങ്ങി എണ്ണി എണ്ണി പറയാവുന്ന നിരവധി വികസനങ്ങൾ ഇനിയും ഈ ഗ്രാമത്തിൽ നടപ്പാക്കേണ്ടതുണ്ടെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സ്വയംപ്രഭയ്ക്ക് ബോധ്യമുണ്ട്. ഇത്തവണ യുഡിഎഫ് നഗരസഭയിൽ അധികാരത്തിൽ വരുമെന്നും, അങ്ങനെ വരുന്ന പ്രാദേശിക സർക്കാർ പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ ഒന്നൊന്നായി ചെയ്തുതീർത്തു ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സ്വയംപ്രഭ പറയുന്നു. കൈപ്പത്തി ചിഹ്നത്തിലാണ് സ്വയം പ്രഭ മത്സരിക്കുന്നത്. ഇത്തവണ മികച്ച ഭൂരിപക്ഷത്തോടെ സ്വയംപ്രഭ നഗരസഭയിൽ എത്തുമെന്ന് യുഡിഎഫ് നേതാക്കളും പറഞ്ഞു.

Spread the News

Leave a Comment