anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൂലിക” ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ചു

അമ്പലപ്പാറ:വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂൾ മുഖപത്രം ‘തൂലിക’ ഒക്ടോബർ ലക്കം പുറത്തിറങ്ങി. വിദ്യാലയ പ്രതിമാസ പ്രവർത്തനങ്ങൾ, കുട്ടികളുടെ രചനകൾ, വൈജ്ഞാനിക പംക്തികൾ എന്നിവ കോർത്തിണക്കിയാണ് ‘തൂലിക’ സ്കൂൾ ഡിജിറ്റൽ പത്രം’ പ്രസിദ്ധീകരിക്കുന്നത്. വിദ്യാലയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ചെറുമുണ്ടശ്ശേരി എ.യു.പി സ്കൂളിൽ നിന്ന് വിരമിച്ച പ്രധാനധ്യാപകനും സാമൂഹ്യ പ്രവർത്തകനും പൂർവ്വ വിദ്യാർത്ഥിയുമായ വി. വാസുദേവൻ മാസ്റ്റർ നിർവഹിച്ചു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ സ്വാഗതം പറഞ്ഞു.ബി.ആർ.സി സ്പെഷ്യൽ എഡ്യുക്കേറ്റർ എം.ടി ഷഫീർ,സ്കൂൾ ലീഡർ കെ.ജിഷ്ണ,കെ.എ അരുണിമ, കെ.ആർ അശ്വതി എന്നിവർ ആശംസയും ടി.എസ് സഞ്ജീവ് നന്ദിയും പറഞ്ഞു.വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു

Spread the News

Leave a Comment