anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി എസ് എച്ച് ഒ ബിനു തോമസ് ആത്മഹത്യ ചെയ്തത് കുടുംബ വഴക്കിനെ തുടർന്ന് എന്ന് സൂചന

ചെർപ്പുളശ്ശേരി. സ്റ്റേഷൻ ഹൗസ് ഓഫീസർ ആയ ബിനു തോമസ് കോർട്ടേഴ്സിൽ  ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തത് കുടുംബ വഴക്കിനെ തുടർന്നാണ് എന്ന് സൂചന. 32 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്. കുടുംബ വഴക്കും, ജോലിയിലെ സമ്മർദ്ദവും ആണ് മരണകാരണമായി പറയപ്പെടുന്നത്.2007 ബാച്ചിൽ എസ് ഐ ആയി പോലീസ് സേനയിൽ ചാർജ് എടുത്ത ബിനു തോമസ് കോഴിക്കോട് പന്നിയങ്കര സ്വദേശിയാണ്.പാലക്കാട്‌, പുതുനഗരം എന്നീ പോലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്.  പാലക്കാട് നൂറണി സ്വദേശിനി ഹൈസ്കൂൾ അധ്യാപികയാണ്. രണ്ടു പെൺകുട്ടികൾ മക്കളാണ്.  കുറച്ചുദിവസമായി ഇദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി അനുഭവസ്ഥർ പറയുന്നു. മരണകാരണം . പാലക്കാട് എസ്പി, മണ്ണാർക്കാട് ഡിവൈഎസ്പി എന്നിവർ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം പോസ്റ്റുമോട്ടത്തിനായി പാലക്കാട്  ആശുപത്രിയിലേക്ക് മാറ്റി.  ബിനു തോമസിന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Spread the News

Leave a Comment