anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി എസ് എച്ച് ഒ ബിനു തോമസ് കോർട്ടേഴ്സിൽ തൂങ്ങിമരിച്ചു

ചെർപ്പുളശ്ശേരി. പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനു തോമസ്   52  പോലീസ് കോർട്ടേഴ്സിൽ തൂങ്ങിമരിച്ചതായി കാണപ്പെട്ടു. കോർട്ടേഴ്സിൽ വിശ്രമിക്കാനായി പോയി തിരികെ വരുന്നത് കാണാത്തപ്പോഴാണ് പോലീസുകാർ അന്വേഷിച്ച് എത്തിയത്. ഒരു കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്. വടകര സ്വദേശിയാണ് ബിനു തോമസ്. ഭാര്യയും രണ്ടു കുട്ടികളും പാലക്കാട്ടാണ് താമസം. ആറുമാസം മുമ്പാണ് ഇദ്ദേഹം ചെറുപ്പുളശ്ശേരി സ്റ്റേഷനിൽ ചാർജ് എടുത്തത്. എസ് എച്ച് ഓ ആത്മഹത്യ ചെയ്ത സംഭവം വളരെ ഞെട്ടലോടെയാണ് ചെർപ്പുളശ്ശേരിക്കാർ ഓർക്കുന്നത്. ആത്മഹത്യകൾക്ക് പേരുകേട്ട സ്ഥലമാണ് ചെർപ്പുളശ്ശേരി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കം ചെർപ്പുളശ്ശേരി സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുന്നു. നിരവധി നാട്ടുകാരും സ്റ്റേഷനിലേക്ക് എത്തിയിട്ടുണ്ട്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.

*ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സംഘർഷം അനുഭവിക്കുന്നവർ സൈക്യാട്രിസ്റ്റുമായി ബന്ധപ്പെടുക+

Spread the News

Leave a Comment