anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മെമ്പർക്ക് യാത്രയയപ്പ്,സ്ഥാനാർത്ഥിക്ക് വരവേൽപ്പ്

അങ്ങാടിപ്പുറം : പഞ്ചായത്തിലെ ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ നിലവിലെ മെമ്പർക്കുള്ള യാത്രയയപ്പം പുതിയ സ്ഥാനാർഥിക്കുള്ള വരവേൽപ്പും നൽകി വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. നിലവിലുള്ള വാർഡ് മെമ്പർ ജെസീനക്ക് നാട്ടുകാർ ഹൃദ്യമായ യാത്രയയപ്പ് നൽകി.വിവിധ സംഘടനകൾ മൊമെന്റോകൾ നൽകി ആദരിച്ചു. നീ എത്ര സ്ഥാനാർത്ഥി ഹാരിസ് ബാബുവിനെ പ്രവർത്തകർ ഷാൾ അണിയിച്ച് സ്വീകരണവും വരവേൽപ്പും നൽകി.
ചടങ്ങിൽ പുലാക്കൽ ഉമർ ഹാജി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഉമ്മർ അറക്കൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. കുന്നത്തു മുഹമ്മദ്,കളത്തിൽ ഹാരിസ്,കെ ടി ജബ്ബാർ,റോയ്,പി പി സൈതലവി,കളത്തിൽ ഹംസ ഹാജി ,കെ കുഞ്ഞുമുഹമ്മദ് പ്രസംഗിച്ചു.

Spread the News

Leave a Comment