anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

യു ഡി എഫ് ജനകീയ പ്രകടന പത്രിക :* *അഭിപ്രായ ശേഖരണത്തിന്ന് പൊതു സ്ഥലങ്ങളിൽ പെട്ടികൾ സ്ഥാപിച്ചു*

അങ്ങാടിപ്പുറം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് തയ്യാറാക്കുന്ന ജനകീയ പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി പൊതുസ്ഥലങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ പെട്ടികൾ സ്ഥാപിച്ചു. ജനങ്ങൾക്ക് അവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഈ പെട്ടികളിൽ എഴുതി നിക്ഷേപിക്കാം. പൊതുജനങ്ങളുടെ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തി ജനകീയ പ്രകടനപത്രിക തയ്യാറാക്കുവാനാണ് യുഡിഎഫ് ഉദ്ദേശിക്കുന്നത്.
അങ്ങാടിപ്പുറത്ത് കോഴിക്കോട് റോഡിലുള്ള ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ ഇതിനായുള്ള പെട്ടി സ്ഥാപിച്ചുകൊണ്ട് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഉമ്മർ അറക്കൽ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പി രാധാകൃഷ്ണൻ ,അഡ്വ: അജിത് ,മുരളീധരൻ,കെ എസ് ഹനീഷ്,കെ ടി ജബ്ബാർ,കെ കെ സി എം അബു താഹിർ തങ്ങൾ,കളത്തിൽ ഹാരിസ്, പി പി സൈതലവി,ഷബീർ കറുമുക്കിൽ,ഫായിസ് തവളേങ്ങൾ സംബന്ധിച്ചു.
ഇതിനുപുറമേ സമൂഹമാധ്യമങ്ങൾ വഴിയും അഭിപ്രായങ്ങൾ സമാഹരിക്കുന്നുണ്ട്

Spread the News

Leave a Comment