anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

എക്സൈസ് സംഘം വാളയാറിൽ നിന്നും പിടിച്ചത് രണ്ടുകോടി 54 ലക്ഷത്തി അമ്പതിനായിരം രൂപ

പാലക്കാട്.  വാളയാർ എക്സൈസ് ചെക് പോസ്റ്റിന് മുൻ വശം വെച്ച് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത് പി. ആർ ഉം പാർട്ടിയും ചേർന്ന് വാഹനം പരിശോധിച്ചതിൽ KL 08 BZ 4772 എന്ന രജിസ്ട്രേഷൻ നമ്പരോടു കൂടിയ Tata Nexon എന്ന കാറിൽ നിന്നും അനധികൃതമായി കടത്തികൊണ്ടുവന്ന 2,54,50000 (രണ്ട് കോടി അൻപത്തി നാല് ലക്ഷത്തി അൻപതിനായിരം) രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകൾ ഭവാനി സിംഗ് (33/25) S/o മോഡ്സിംഗ്, രാജ്പുട്ടൻ കിഗാലി, സൺഡേറാവു, പാലി രാജസ്ഥാൻ പിൻ-306708 എന്നയാളുടെ പക്കൽ നിന്നും കണ്ടെടുക്കുകയും തുടർന്ന് പാലക്കാട് ഇൻകംടാക്സ് വകുപ്പിന് കൈമാറുകയും ചെയ്തിട്ടുള്ളതാണ്.പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ അനീഷ് കെ.പി ,സന്തോഷ് കുമാർ. പി,സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഫിറോസ്.എം, വിവേക് ,സജീവ്.എസ് എന്നിവർ ഉണ്ടായിരുന്നു.

Spread the News

Leave a Comment