anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ശബരിമല സ്വർണ്ണപ്പാളി കൊള്ള… ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

തിരുവനന്തപുരം. ശബരിമലയിലെ സ്വർണ്ണപ്പാളി കടത്തിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ. ഇന്ന്  റാന്നി കോടതിയിൽ പ്രതിയെ ഹാജരാക്കും. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉണ്ണികൃഷ്ണനെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അയാളുടെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ പേരിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണ്ണപ്പാളി കേസിലെ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി.  ഇദ്ദേഹത്തെ ചോദ്യം ചെയ്തതിലൂടെ കൂടുതൽ പേരിലേക്ക് കേസ് നീളുമെന്നാണ് പോലീസിൽ നിന്നുള്ള സൂചന. അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ പ്രതീക്ഷിക്കാം.

Spread the News

Leave a Comment