anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

രാഷ്ട്രപതി ഈ മാസം 22ന് ശബരിമലയിൽ

ശബരിമല. രാഷ്ട്രപതി ദ്രൗപതി മുർമു  ഈ മാസം 22ന് ശബരിമലയിൽ എത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് ശബരിമലയിൽ എത്തുന്ന പ്രസിഡന്റ് 15 മിനിറ്റ് സന്നിധാനത്ത് ചെലവഴിക്കും. പമ്പയിൽ നിന്നും പ്രത്യേക വാഹനത്തിൽ പരമ്പരാഗത പാത വഴി സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. ആറ് പ്രത്യേക വാഹനങ്ങൾ വാഹനങ്ങൾ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഒരുക്കിയിട്ടുള്ള തായും രാഷ്ട്രപതിയുടെ സന്ദർശനം മൂലം സാധാരണ ഭക്തജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നില്ലെന്നും ദേവസ്വം ബോർഡ് പറഞ്ഞു. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂർണമായും പാലിച്ചുകൊണ്ട് തന്നെയായിരിക്കും രാഷ്ട്രപതിയുടെ സന്ദർശനം.

Spread the News

Leave a Comment