anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഡോക്ടർക്ക് വെട്ടേറ്റ സംഭവം കൃത്യമായ വകുപ്പുകൾ ചേർക്കണമെന്ന് ഹൈക്കോടതി അഭിഭാഷകൻ.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിക്ക് എതിരെ കൃത്യമായ വകുപ്പുകൾ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഉത്തര മേഖല പോലീസ് ഇൻസ്‌പെക്ടർ ജനറലിനോട് ആവശ്യപ്പെട്ടു. മകൾ മരിച്ച വിരോധത്തിലാണ് പ്രതി ആക്രമണം അഴിച്ച് വിട്ടതെന്ന് പ്രതിയുടെ കുറ്റ സമ്മത മൊഴിയിൽ എഴുതി ചേർക്കുവാൻ ശ്രമങ്ങൾ നടത്തുന്നത് ഡോക്ടറെ ആക്രമിച്ച കുറ്റകൃത്യ പ്രവൃത്തിയെ നിസ്സാര വൽക്കരിക്കാനാണ്. ഇത് അനുവദിക്കരുതെന്നും പ്രതിക്ക് എതിരെ കർശന വകുപ്പുകൾ ഉൾപ്പെടുത്തണമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു.

Spread the News

Leave a Comment