anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ശ്രമദാനത്തിലൂടെ റോഡരികുകൾ വൃത്തിയാക്കി ബി ജെ പി പ്രവർത്തകർ.

ചെർപ്പുളശ്ശേരി :നഗരസഭയിലെ മുപ്പതാം വാർഡായ പന്നിയംകുർശ്ശിയിലെ പ്രധാനറോഡുകൾ കാടുമൂടി ഗതാഗതത്തിനും കാൽനടയാത്രക്കും വരെ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലും വാർഡ് കൗൺസിലർ തുടരുന്ന അനങ്ങാപ്പാറ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി വാർഡ് കമ്മിറ്റി ആരോപിച്ചു.കൗൺസിലറുടെ അനാസ്ഥയിലും നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് ബിജെപി മുപ്പതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിയംകുർശ്ശി പ്ലാശേരികളം റോഡിൻ്റെ രണ്ടരികുകളും ബിജെപി പ്രവർത്തകർ കാടുവെട്ടി വൃത്തിയാക്കി.ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പ്രസ്തുതപ്രവൃത്തിയുടെ ഉദ്ഘാടനം ബിജെപി ജില്ല കമ്മിറ്റിയംഗം പി.ജയൻ നിർവഹിച്ചു.കെ.വിജയകുമാർ, ( ബിജെപി ഏരിയ സെക്രട്ടറി ), ലിജു പി കെ (SC മോർച്ച ജില്ല സെക്രട്ടറി ),കെ. രാമദാസ് ( ബൂത്ത്‌ പ്രസിഡന്റ്‌),പി കെ രാജഗോപാൽ,വിനീത് കെ പി, നിഷാന്ദ് കേ പി,സുധീഷ് പി കെ,ബാലൻ, ജിഷ്ണു പി കെ, സന്തോഷ്‌ കെ, എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment