ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. ഇനിവരുന്ന 9 രാവുകൾ സംഗീത സാന്ദ്രമായ അന്തരീക്ഷം ചെർപ്പുളശ്ശേരിക്ക് സമ്മാനിക്കും. . ചലച്ചിത്ര ഗാനരചയിതാവ് ബി കെ ഹരിനാരായണൻ, സംഗീതോത്സവം ഉദ്ഘാടനം ചെയ്തു ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, രാഗ രത്നം മണ്ണൂർ രാജകുമാരനുണ്ണി തുടങ്ങിയ പ്രഗൽഭർ പങ്കെടുത്തു.