കണ്ണൂർ. മലയാള ചലച്ചിത്ര നടി ഷൈനി ട്രെയിനിലെ ടിടി ആറിൽ നിന്നും കഴിഞ്ഞ ദിവസം ഉണ്ടായ അനുഭവം അവർ ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഇന്നലെ ഉച്ചക്ക് 1:10 ന് എറണാകുളത്ത് നിന്നും ചെറുവത്തൂർക്ക് വരാൻ നേത്രാവതി ട്രെയിനിൽ കയറിയപ്പോ ഉണ്ടായ അനുഭവം ഇതാ….

മൂന്നാറിൽ ഷാജികൈലാസ് സർ ന്റെ പുതിയ സിനിമ ‘വരവ്‘ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നു തിരിച്ചു വരുമ്പോൾ,എന്നെത്തെയും പോലെ എത്രയും പെട്ടെന്ന് വീട്ടിൽ എത്തണം എന്ന ആഗ്രഹം – കൺട്രോളർ വിനോദ് ന്റെ അടുത്ത് ഞാൻ പറഞ്ഞു സാദാ ടിക്കറ്റ് എടുത്ത് കൺവെർഷൻ നടത്തി പോകാറുണ്ട്.പകൽ യാത്ര ആണല്ലോ.അതാകുമ്പോൾ എനിക്ക് രാത്രി 8മണി ആകുമ്പോൾ വീട്ടിൽ എത്താൻ പറ്റും.അതുകൊണ്ട് ആ സമയം എന്നെ റെയിൽവേ സ്റ്റേഷൻനിൽ എത്തിച്ചു.
ട്രെയിനിൽ എത്തിയപ്പോൾ ലേഡീസ് കൊച്ചിന്റെ ഭാഗത്തു തിരക്ക് കാണാത്തതു കൊണ്ട് ഞാനും എന്റെ മകളും അങ്ങോട്ട് പോയി.
ഗാഡ് പറഞ്ഞു അവിടെ ലേഡീസ്കോച്ച് ഇല്ല.മുന്നിൽ ആണ്, എങ്ങോട്ട് പോകാനാണ്…? ചെറുവത്തൂർ എന്ന് പറഞ്ഞപ്പോൾ എന്റെ കയ്യിലെ ലഗേജ് കണ്ടത് കൊണ്ടാണോ ദൂരം ആയതു കൊണ്ടാണോ എന്നറിയില്ല -അയ്യോ എന്ന സങ്കടം കണ്ടു ആ സർ ന്റെ സംസാരത്തിൽ.
ജനറൽ കോച്ചിൽ അടുക്കാൻ പറ്റാത്ത അത്രയും ആൾക്കാർ നിൽക്കുന്നു. അപ്പോൾ ഞാൻ ചോദിച്ചു സർ ട്രെയിൻ എടുക്കാറായോ.(അങ്ങോട്ടേക്ക് എത്തുമ്പോഴേക്കും ട്രെയിൻ എടുത്തെങ്കിലോ എന്ന് പേടിച്ചു ചോദിച്ചതാ )AC ഇൽ കയറി ടിക്കറ്റ് കൺവെർഷൻ ചെയ്തോളാം (AC കൊച്ചാണ് പിന്നീടുള്ളത്). അവിടെ അപ്പോൾ ഉണ്ടായ റെയിൽവേ പോർട്ടറും ഗാഡും പറഞ്ഞു എന്ന വേഗം ചെല്ല്.അങ്ങനെ ചെയ്യുന്നത് ആണ് നല്ലതെന്നു. AC കോച്ചിൽ ചോദിച്ചപ്പോൾ സീറ്റില്ലെന്നു പറഞ്ഞു.സ്ലീപ്പർ കൊച്ചിൽ ചോദിക്കാൻ പറഞ്ഞുTTE.
സ്ലീപ്പർ കോച്ചിൽ എത്തി. TTE ഡോറിന്റ അടുത്തുണ്ടായിരുന്നു.സംസാരിച്ചു.സീറ്റ് ഇല്ല.ഫൈൻ അടച്ചു വേണെങ്കിൽ പോകാം.രണ്ടുപേർക്ക് 720/- രൂപ ആകും.അതുപോലെ ചെയ്തു.എവിടെയെങ്കിലും സീറ്റ് ഉള്ള സ്ഥലം നോക്കി ഇരുന്നോളു.എന്നും പറഞ്ഞു ആ സർ പോയി.അതിനു ശേഷം മൂന്നുപേർക്ക് ടിക്കറ്റ് കൺവെർഷൻ കൊടുത്തു.കോഴിക്കോട് വരെ.അവർ വന്നിരുന്നത് നമ്മുടെ അടുത്ത് തന്നെയാണ്.ചിലപ്പോൾ അത് ദൂരം കുറവ് ആയതു കൊണ്ടാവാം ചെയ്തു കൊടുത്തത്.അവിടെ വരെ സീറ്റ് ഒഴിവുണ്ടായിരിക്കും.
ഷോർന്നൂർ കഴിഞ്ഞു ഡ്യൂട്ടി മാറി കയറിയTTE.കോഴിക്കോട് എത്തിയപ്പോൾ നമ്മൾ ഇരുന്ന സീറ്റിൽ ആൾക്കാർ വന്നു. സ്വഭാവികമായും നമ്മൾ എഴുന്നേൽക്കണമല്ലോ.അവിടുന്ന് മാറി മുന്നോട്ട് നടക്കുമ്പോൾ കണ്ട സാറിന്റെ അടുത്ത് -ടിക്കറ്റ് കാണിച്ചു,ഫൈൻ അടിച്ചതും കാണിച്ചു.സർ എവിടെ എങ്കിലും സീറ്റ് ഒഴിവുണ്ടോ എന്ന് ചോദിച്ചു.
അപ്പോൾ –
നിങ്ങൾ ലോക്കൽ ടിക്കറ്റ് എടുത്ത് സ്ലീപ്പറിൽ കയറിയത് തന്നെതെറ്റാണു.എന്തിനു സ്ലീപ്പറിൽ കയറി…ആപ്പോൾ ഞാൻ പറഞ്ഞു -സർ ടിക്കറ്റ് കൺവെർഷൻ ചെയ്തു യാത്ര ചെയ്യാറുള്ളതാ ഞാൻ.
അതൊന്നും ശരിയല്ല. ലോക്കൽ ടിക്കറ്റ് എടുത്ത് ഇങ്ങോട്ട് സംസാരിക്കാൻ നിൽക്കണ്ട.ഒരുകാര്യവും ഇല്ല കുറെ ഫയർ ചെയ്തു.അങ്ങനെ ആണെങ്കിൽ അടുത്ത അടുത്ത സ്റ്റേഷൻ ഇൽ ഇറക്കിവിടണമായിരുന്നു സർ നമ്മളെ.ഫൈൻ അടിക്കാൻ പാടില്ലായിരുന്നു എന്ന് ഞാൻ പറഞ്ഞു.
അല്ലാതെ സാദാ ടിക്കറ്റും,റിസേർവ്വേഷൻ ടിക്കറ്റ് ന്റെ കാശിനേക്കാൾ കൂടുതൽ ഫൈൻ അടിക്കുകയും ചെയ്തിട്ട് ( 200+720 =920 ) ഇവരുടെ വായിൽ ഇരിക്കുന്നത് മൊത്തം നമ്മൾ കേൾക്കണം.ഇതു എന്റെ മാത്രം അനുഭവം അല്ല.ആൾക്കാരുടെ മുന്നിൽ വച്ച് ഇൻസൾട്ട് ചെയ്യുമ്പോൾ പിടയുന്ന ഒരമ്മയെയും ഞാൻ കണ്ടു ഇന്നലെ.
ഓരോ TTE ക്ക് ഓരോ നിയമം ആണോ റെയിൽവേയിൽ. പേര് നോക്കാൻ മറന്ന് പോയി പ്രതീക്ഷിക്കാതെ കിട്ടിയ ഷൗട്ട് ന്റെ ഇടയിൽ ഞാനും ഒന്നു പതറി.(ഷൊർണുർ ഇൽ നിന്നു ഡ്യൂട്ടി ഇൽ കയറിയതാണ്.വെളുത്ത കളർ, ഹൈറ്റ് ഉണ്ട് ).
ഇത്രയും വിശദീകരിച്ചു എഴുതാൻ കാരണം- വലിഞ്ഞു കയറിയതല്ല ട്രെയിനിൽ.ഇന്നലെ നേത്രവതി ട്രെയിനിൽ എറണാകുളത്തു ഉണ്ടായ ഗാഡ് ഏത് സർ ആണോ അവർക്കറിയാം സത്യം എന്താണെന്നത്.അല്ലെങ്കിൽ അവിടെയൊക്കെ CCTV ഉണ്ടല്ലോ.
ഇതുപോലെ മര്യാദ ഇല്ലാത്ത സംസാരം ഒന്നുമറിയാത്ത പ്രായമായവരെ എത്ര അധികം വേദനിപ്പിക്കുന്നുണ്ടാകും…
(ഫൈൻ എഴുതിത്തന്ന TTE നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതാണ്).
ഇത്രയും അനുഭവങ്ങൾ അവർ ഫേസ്ബുക്കിൽ കുടിക്കണമെങ്കിൽ അവർ ആ സമയത്ത് അനുഭവിച്ച മോശമായ അനുഭവം എത്രയാണെന്ന് നമുക്ക് ചിന്തിച്ചാൽ മനസ്സിലാവും. തീവണ്ടി യാത്രയ്ക്കിടയിൽ ഇതുപോലുള്ള അനുഭവങ്ങൾ ആദ്യമായി അല്ലാ സംഭവിക്കുന്നത്. പക്ഷേ പലരും ഇത് തുറന്നു പറയാറില്ല എന്ന് മാത്രം. ഇപ്പോഴും കൈക്കൂലി നിർബാധം തുടരുന്ന ഒരു വകുപ്പാണ് റെയിൽവേ എന്നതിൽ തർക്കമില്ല.