anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഓണാഘോഷം എം. മോഹനൻ ഉദ്ഘാടനം ചെയ്യതു.

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ ഓണാഘോഷം ‘ ആർപ്പോ  2025’ ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം. മോഹനൻ  ഉദ്ഘാടനം ചെയ്തു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. വിജയലക്ഷ്മി  വിശിഷ്ഠാതിഥിയായി പങ്കെടുക്കുകയും ഓണസന്ദേശം നൽകുകയും ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ. ഷിജി അദ്ധ്യഷത വഹിച്ചു. പ്രധാനാദ്ധ്യപകൻ എം. ശശികുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ ലീഡർ കെ. ജിഷ്ണ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റൻ്റ് കെ. അജിത് തമ്പാൻ നന്ദി പ്രകാശിപ്പിച്ചു. പൂക്കള മത്സരം, ഓണക്കളികൾ, കുട്ടികളുടെ കലാ പരിപാടികൾ, ഊഞ്ഞാലാട്ടം, ഓണസദ്യ തുടങ്ങിയവയും ഉണ്ടായിരുന്നു.

Spread the News

Leave a Comment