പെരിന്തൽമണ്ണ. മെഗാസ്റ്റാർ മമ്മൂട്ടി അസുഖബാധിതനായി കിടക്കുമ്പോൾ മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീ രാമകൃഷ്ണൻ തന്റെ അയൽവാസിക്ക് വേണ്ടി ഒരു ഹൃദയശാസ്ത്രക്രിയയുടെ ആവശ്യാർത്ഥം മമ്മൂട്ടിയെ വിളിച്ചതും അദ്ദേഹം ആ പ്രശ്നം പരിഹരിച്ചു കൊടുത്തതും ഓർത്തെടുക്കുകയാണ് പി ശ്രീ രാമകൃഷ്ണൻ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെ.
🥰
മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഹ്ളദാതിരേകത്തോടെ കേരളം ഏറെറടുക്കുകയാണ്. അഭിനയ ചക്രവര്‍ത്തിക്ക് സ്നേഹകൂപ്പുകൈകളോടെ സ്വാഗതം. ഒരു താരം എങ്ങിനെ ആവശ്യമുള്ളപ്പോള്‍ വിണ്ണില്‍ നിന്നും തിരിച്ച് മണ്ണിലേക്കിറങ്ങി സ്വയം മണ്ണിലലിഞ്ഞ് ചേരുന്നത് എന്നതിന്‍റെ ഉത്തമോദാഹരണമാണ് മമ്മൂക്ക എന്ന മമ്മൂട്ടി. എത്ര ഉയരത്തില്‍ ഇരിക്കുമ്പോഴും എത്രായിരം ആരാധകര്‍ക്കിടയില്‍ സ്നേഹത്തിന്‍റെ വീര്‍പ്പുമുട്ടലില്‍ കഴിയുമ്പോഴും മനുഷ്യപ്പറ്റിന്‍റെ, സ്നേഹത്തിന്‍റെ മഹാഗാഥകള്‍ ആരുമറിയാതെ നിലനിര്‍ത്താനും തുടരാനും ശേഷിയുള്ള ഒരപൂര്‍വ്വ വ്യക്തിത്വം അദ്ദേഹത്തിന്‍റെ അവസ്ഥ മനസ്സിലാക്കാതെ രോഗം ഭേദമായോ എന്ന് അന്വേഷിക്കാതെ ചികിത്സയുടേയും വിശ്രമത്തിന്‍റെയും ഇടയില്‍ ഞാനും അബദ്ധം കാണിച്ചു. ഒരു പക്ഷേ മററു പലരേയും പോലെ. എന്‍റെ വീടിനടുത്തുള്ള ഒരു ചെറുപ്പക്കാരന്‍ ബാബുവിന് ഹൃദയസംബന്ധമായ സര്‍ജറി അത്യാവശ്യമായി വന്നു. ലക്ഷങ്ങള്‍ ചെലവഴിക്കുന്ന സര്‍ജറി എങ്ങിനെ നടത്തണമെന്നറിയാതെ വാടകവീട്ടില്‍ കഴിയുന്ന ബാബുവും കുടുംബവും കണ്ണീരില്‍ കഴിയുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഞങ്ങള്‍ വിഷമിച്ചുപോയി. അപ്പോഴാണ് ഒരു പരീക്ഷണം എന്ന നിലയില്‍ മമ്മൂക്കയുടെ ‘ഹൃദയം’ എന്ന ചികിത്സാ പദ്ധതിയിലേക്ക് ശ്രമിച്ചാലോ എന്ന ചിന്ത വന്നത്. ഒരു വോയിസ് മെസ്സേജിലൂടെ ഞാന്‍ ചോദിച്ചു. “മമ്മൂക്ക ഹൃദയം പദ്ധതി ഇപ്പോഴും നിലവില്‍ ഉണ്ടോ ? ഒരു കുട്ടി ബുദ്ധിമുട്ടിക്കിടക്കുന്നുണ്ട്. ഉണ്ടെങ്കില്‍ ആരെയാണ് കോണ്‍ടാക്ട് ചെയ്യേണ്ടത്? പത്ത് മിനിറ്റിനുള്ളില്‍ മഹാനടന്‍റെ മറുപടി വന്നു. “ജോര്‍ജ്ജിനെ കോണ്‍ടാക്ട് ചെയു” തൂടര്‍ന്ന് കാര്യങ്ങള്‍ ധ്രുതഗതിയില്‍ നടന്നു. കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ സര്‍ജറി കഴിഞ്ഞ് ബാബു സുഖമായിരിക്കുന്നു. സന്തോഷത്തോടെ ഇത് അറിയിച്ചപ്പോള്‍ വളരെ മൃദുലമായ കൈകള്‍ കൂപ്പി കൊണ്ടുള്ള മറുപടിയില്‍ ഒതുക്കി. അങ്ങയുടെ അവസ്ഥ മനസ്സിലാക്കാതെ ആ സമയത്ത് ഇങ്ങിനെ ഒരു കാര്യത്തിന് സമീപിച്ചതില്‍ പ്രിയപ്പെട്ട മമ്മൂക്ക മാപ്പ്.