anugrahavision.com

യു കലാനാഥന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

യുക്തിവാദി സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി യു കലാനാഥൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

യുക്തിവാദി പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായിരുന്നു കലാനാഥൻ. മികച്ച അധ്യാപകൻ എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും പ്രാഗത്ഭ്യം തെളിയിച്ചു. സമൂഹത്തിൻ്റെ മനോഘടനയിൽ പുരോഗമനപരമായ മാറ്റങ്ങൾ വരുത്തുന്നതിന് കാര്യമായ സംഭാവന നൽകിയ സാമൂഹ്യ പ്രവർത്തകനാണ് കലാനാഥൻ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു

Spread the News
0 Comments

No Comment.