anugrahavision.com

ചിങ്ങം 1 കർഷക ദിനം കണ്ണീർ ദിനമായി ആചരിച്ചു.

ചെർപ്പുളശ്ശേരി. കർഷക കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി കർഷക ദിനത്തിൽ ‘കണ്ണീർ ദിനം ‘ ആചരിക്കുന്നതിന്റെ ഭാഗമായി കർഷക കോൺഗ്രസ് ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റി ചെർപ്പുളശ്ശേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഡിസിസി നിർവ്വാഹക സമിതി അംഗം പി പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

മൈനൊരിറ്റി കോൺഗ്രസ്‌ ജില്ലാ ചെയർമാൻ അസീസ് പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി, നെല്ലായ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ ജനാർദ്ദനൻ, മൈനോരിറ്റി ജില്ലാ സെക്രട്ടറി മുത്തുട്ടി, ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഒ മരക്കാർ, പി സുബീഷ്, ബ്ലോക്ക്‌ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മാരായ സി ജി കെ ഉണ്ണി, ഉമ്മർ പി നെല്ലായ, സി എം കൃഷ്ണപ്രഭ ,  ഹംസ വരമംഗലം, റഫീഖ് കാറൽമണ്ണ, ഐ എൻ ടി യു സി മോട്ടോർ തൊഴിലാളി യൂണിയൻ റീജിയണൽ പ്രസിഡന്റ് ഹംസ മേലാടയിൽ, യൂത്ത് കോൺഗ്രസ് ഷൊർണൂർ നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് കളത്തൊടി, യൂത്ത് കോൺഗ്രസ്‌ ചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡന്റ് അനീസ് മുടിക്കുന്നൻ എന്നിവർ പ്രസംഗിച്ച യോഗത്തിൽ കർഷക കോൺഗ്രസ് ഷൊർണൂർ നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഖാദർ വാക്കയിൽ അധ്യക്ഷത വഹിച്ചു.
റസാഖ് നെല്ലായ, സ്രാജുദ്ദീൻ ചെർപ്പുളശ്ശേരി, അനിൽ കുമാർ, സി കെ ബാബു, അഷ്‌റഫ്‌ മൂച്ചിക്കൽ ദീപ്തി ചെർപ്പുളശ്ശേരി, മുസ്തഫ വാക്കയിൽ എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment