anugrahavision.com

കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ പുരസ്‌കാര വിതരണം നാളെ

വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ നൽകുന്ന കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ പുരസ്‌കാരങ്ങൾ (6ന്) വൈകിട്ട് 5ന് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരിക്കും. 2023ലെ പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യുന്നത്. സാഹിത്യകാരൻ ടി. പദ്മനാഭനാണ് കേരള ജ്യോതി പുരസ്‌കാരം സമ്മാനിക്കുക. റിട്ടയേഡ് ജസ്റ്റിസ് ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവർക്കാണ് കേരള പ്രഭ പുരസ്‌കാരം. പുനലൂർ സോമരാജൻ, ഡോ. വി. പി. ഗംഗാധരൻ, രവി ഡി. സി, കെ. എം. ചന്ദ്രശേഖർ, പണ്ഡിറ്റ് രമേശ് നാരായൺ എന്നിവർക്ക് കേരള ശ്രീ പുരസ്‌കാരം നൽകും. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവർ ചടങ്ങിൽ സംബന്ധിക്കും.

Spread the News
0 Comments

No Comment.