anugrahavision.com

ചങ്ങാതിക്കൊരു തൈ’ വിതരണം ചെയ്തു*aaa

വല്ലപ്പുഴ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വല്ലപ്പുഴ ഗ്രാമ പഞ്ചായത്തില്‍ വിവിധ സ്‌കൂളുകളില്‍ ‘ചങ്ങാതിക്കൊരു തൈ’ വിതരണം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ അബ്ദുള്‍ ലത്തീഫ് നിര്‍വഹിച്ചു. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ജൂണ്‍ അഞ്ച് മുതല്‍ സെപ്റ്റംബര്‍ 30 വരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. വല്ലപ്പുഴ ജി എച്ച് എസ്, ചെറുക്കോട് ജി.എല്‍.പി.എസ് തുടങ്ങിയ സ്‌കൂളുകളിലാണ് തൈകള്‍ വിതരണം ചെയ്തത്. വല്ലപ്പുഴ ജി.എച്ച്.എസിലെ പ്രീ പ്രൈമറി മുതല്‍ യു പി വരെയുള്ള 350 ഓളം വിദ്യാര്‍ഥികള്‍ തങ്ങളുടെ ചങ്ങാതിക്കായി തൈകള്‍ കൊണ്ടു വന്നു. കുട്ടികളില്‍ പാരിസ്ഥിതിക ബോധം വളര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

വല്ലപ്പുഴ ജി എച്ച എസ് എസില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് അംഗം നുസൈബ മുതുക്കാസ് അധ്യക്ഷയായി.ഹരിത കേരള മിഷന്‍ ഒറ്റപ്പാലം ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ കെ സിതാര പദ്ധതി വിശദീകരണം നടത്തി. വിദ്യാര്‍ഥികള്‍ക്കായി ഔഷധ സസ്യങ്ങളുടെ വിവരണവും നടത്തി. സ്‌കൂള്‍ പ്രധാനധ്യാപകന്‍ ആര്‍മിയ മുഹമ്മദ് നസീം, സ്റ്റാഫ് സെക്രട്ടറി അധ്യാപകര്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജിഎല്‍പിഎസ് ചെറുക്കോട് വിദ്യാലയത്തില്‍ നടന്ന ചങ്ങാതിക്കൊരു തൈ പരിപാടിയില്‍ 200 ഓളം വിദ്യാര്‍ഥികള്‍ ഭാഗമായി.വാര്‍ഡ് അംഗം ഹരി ഗോവിന്ദന്‍ അധ്യക്ഷനായി.പ്രധാന അധ്യാപിക ഗിരിജ, അധ്യാപകന്‍ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.

Spread the News

1 thought on “ചങ്ങാതിക്കൊരു തൈ’ വിതരണം ചെയ്തു*aaa”

Leave a Comment