ചാലക്കുടി. കലാഭവൻ മണിയുടെ എട്ടാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും നാളെ ചാലക്കുടി കുന്നിശ്ശേരി രാമൻ സ്മാരക കലാ ഗൃഹത്തിൽ വച്ച് നടക്കും. രാവിലെ 10 30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്യും.കലാഭവൻ മണിയുടെ പേരിലുള്ള പുരസ്കാരം കലാഭവൻ പീറ്ററിന് സമ്മാനിക്കും. ചടങ്ങിൽ യവനിക ഗോപാലകൃഷ്ണൻ,സീമ ജി നായർ തുടങ്ങി സിനിമ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും
No Comment.