anugrahavision.com

മുഖ്യ വിവരാവകാശ കമ്മീഷണറായി വി ഹരിനായർ ചുമതലയേറ്റു

മുഖ്യ വിവരാവകാശ കമ്മീഷണറായി വി ഹരിനായർ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, കെ ബി ഗണേഷ് കുമാർ, മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ, കെ.എസ്.സി.ബി.സി ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ എൻ. അനിൽകുമാർ, ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ. വി. മനോജ് കുമാർ, ജഡ്ജിമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Spread the News
0 Comments

No Comment.