ശബരിമല. നിറപുത്തരിയുടെ ഭാഗമായി ശബരിമലയിൽ ഭക്തർക്ക് നൽകാനുള്ള നെൽക്കതിരുകളുമായി ആനമങ്ങാട് കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിലെ ഭക്തജനങ്ങൾ ശബരിമല സന്നിധാനത്ത് എത്തി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നെൽക്കതിരുകളും ആയി ആനമങ്ങാട് നിന്നും യാത്രതിരിച്ച സംഘം അവർ തലയിൽ ചുമന്നു കൊണ്ടു പോയ നെൽക്കതിരുകൾ സന്നിധാനത്ത് സമർപ്പിച്ചു. ഈ കതിരുകൾ ഭാരതത്തിലെ വിവിധ വീടുകളിലേക്ക് ശബരിമലയിൽ നിന്നും ഭക്തർ വാങ്ങിച്ചു കൊണ്ടുപോയതോടെ ആനമങ്ങാടിന്റെ മഹത്വം രാജ്യത്താകമാനം പ്രചരിക്കുകയാണ്. ക്ഷേത്രം വക കണ്ടങ്ങളിൽ വിളയിച്ചെടുക്കുന്ന നെൽക്കതിരുകളാണ് വള്ളുവനാടൻ ക്ഷേത്രങ്ങളിലും വിശിഷ്യാ ശബരിമലയിലും നിറപുത്തരി ദിവസം എത്തിക്കുന്നത്. നെല്ല് പാകുന്നതുമുതൽ വിളവെടുപ്പ് വരെ ഉത്സവമായാണ് ക്ഷേത്ര കമ്മിറ്റി വിളവെടുപ്പ് മഹോത്സവം നടത്തി വരുന്നത്.
വർഷങ്ങളായി പിന്തുടരുന്ന ഈ പ്രകൃതിയിൽ ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുക്കുന്നു എന്നതും ഈ വിളവെടുപ്പിന്റെ പ്രത്യേകതയാണ്. കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന എല്ലാ പരിപാടികളും വ്യത്യസ്തതയുടെ കാഴ്ചകളാണ് ഭക്തർക്ക് പകർന്നു നൽകുന്നത് 
1 thought on “ഐശ്വര്യത്തിന്റെ നെൽക്കതിരുകളുമായി ശബരിമലയിൽ ആനമങ്ങാട്ടുകാർ”
https://shorturl.fm/vNai2